Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Granted Bail

ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം; പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്‌​ഡ് ന​ട​ത്തി​യ ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്കെ​തി​രെ പോ​ലീ​സ് രം​ഗ​ത്ത്. പ്രോ​സി​ക്യൂ​ട്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​രോ​പ​ണം.

നി​ല​വി​ലെ പ്രോ​സി​ക്യൂ​ട്ട​റെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ക​ത്തു ന​ൽ​കി. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​താം പ്ര​തി​യാ​യ ഹ​രീ​ഷ് കു​മാ​റി​നാണ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​മു​ണ്ടാ​ക്കി​യ ഈ ​ആ​ക്ര​മ​ണ കേ​സി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

കേ​സി​ലെ അ​ന്വേ​ഷ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ന്നും പ്ര​തി​യു​ടെ ക​സ്‌​റ്റ​ഡി ഇ​നി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ദ​ത്തി​നി​ടെ പ്രോ​സി​ക്യൂ​ഷ​ൻ ത​ന്നെ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ ഈ ​നി​ല​പാ​ട് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. ‌

എ​ന്നാ​ൽ കേ​സി​ന്‍റെ ഗൗ​ര​വം ചോ​ർ​ത്തി​ക്ക​ള​യു​ന്ന രീ​തി​യി​ലാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​തി​നൊ​പ്പം ഹ​രീ​ഷി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കും.

Latest News

Corehub Up